എൽസ്ട്രി – ബോറെഹാംവുഡ് നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റതോടെ, ബ്രിട്ടന്റെ ചരിത്രത്തിൽ മേയർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനെന്ന ബഹുമതിയാണ് ഈ 23-കാരൻ സ്വന്തമാക്കിയത്.
മെയ് 13-ന് ബോറെഹാംവുഡിലെ ഫെയർവേ ഹാളിൽ നടന്ന കൗൺസിലിന്റെ ഔദ്യോഗിക ചടങ്ങിലാണ് തുഷാറിന്റെ നിയമനം സ്ഥിരീകരിച്ചത്. ലണ്ടനിലെ പ്രശസ്തമായ കിംഗ്സ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ തുഷാർ, ഈ പദവിയിലേക്ക് എത്തുന്നതിന് മുൻപ് ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ബോറെഹാംവുഡിലെ പ്രാദേശിക ജനക്ഷേമ-സാമൂഹിക പ്രവർത്തനങ്ങളിൽ അദ്ദേഹം നേരത്തെ തന്നെ സജീവ സാന്നിധ്യമാണ്.
ഈ പദവി തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്നും തന്റെ രാഷ്ട്രീയ യാത്രയിൽ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും തുഷാർ കുമാർ പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷമായി നഗരത്തെ നയിച്ച മുൻ മേയർ ഡാൻ ഒസാരോവിനോട് തനിക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു. പുതിയ ഡെപ്യൂട്ടി മേയറായി ലിൻഡ സ്മിത്ത് ചുമതലയേറ്റു.
യുകെ രാഷ്ട്രീയത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ വംശജനായ കൗൺസിലർ തുഷാർ കുമാർ
Advertisement
Advertisement
Advertisement