ഇന്നും വരും ദിവസങ്ങളിലുമായി നിരവധി ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. മധുര–പുനലൂര്‍ എക്സ്പ്രസ്, നാഗര്‍കോവില്‍–തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍ സര്‍വീസുകള്‍, പുനലൂര്‍–കന്യാകുമാരി പാസഞ്ചര്‍, കൊല്ലം–കന്യാകുമാരി മെമു തുടങ്ങി പല സര്‍വീസുകളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
ചില ട്രെയിനുകള്‍ ഭാഗികമായി മാത്രമാണ് സര്‍വീസ് നടത്തുക. ഗുരുദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 12659, ജയന്തി എക്സ്പ്രസ് 16382 എന്നിവ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മാത്രമായി സര്‍വീസ് ആരംഭിക്കും.
അതുപോലെ പരശുറാം എക്സ്പ്രസ് 16649 തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. പരശുറാം എക്സ്പ്രസ് 16650 തിരുവനന്തപുരം വരെ മാത്രമായി ഓടും.
ഏറനാട് എക്സ്പ്രസ് 16605 കൊല്ലം ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കുകയും, ഏറനാട് എക്സ്പ്രസ് 16606 കൊല്ലത്തില്‍ നിന്ന് മാത്രമായി സര്‍വീസ് ആരംഭിക്കുകയും ചെയ്യും. കൂടാതെ ഇന്റര്‍സിറ്റി എക്സ്പ്രസ് 22627 തിരുനെല്‍വേലി വരെ മാത്രമായി സര്‍വീസ് നടത്തും.
പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ഈ ക്രമീകരണങ്ങള്‍ തുടരുമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ മുന്‍കൂര്‍ വിവരം പരിശോധിച്ച് യാത്ര പ്ലാന്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് – കന്യാകുമാരി പാതയില്‍ ഇരണിയല്‍ – നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്ത്തനസജ്ജമാക്കുന്നതിനോടനുബന്ധിച്ച് ട്രെയിന്‍ സര്‍വീസുകളില്‍ വലിയ മാറ്റങ്ങള്‍ ...
Advertisement
Advertisement
Advertisement