breaking news New

രാജ്യത്ത് പാചകവാതക ക്ഷാമം ഹോട്ടല്‍ മേഖലകളിലടക്കം കടുത്ത പ്രതിസന്ധി ഉയര്‍ത്തുന്നതിനിടെ ബെംഗളൂരുവിലെ ഒരു കഫേ ഉപഭോക്താവില്‍ നിന്ന് 'ഗ്യാസ് ക്രൈസിസ് ചാര്‍ജ്' ഈടാക്കിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു

ബെംഗളൂരുവിലെ 'തിയോ കഫേ' (Theo Cafe) നല്‍കിയ ബില്ലാണ് ഇപ്പോള്‍ ചര്‍ച്ചക്ക് തിരികൊളുത്തിയിരിക്കുന്നത്. രണ്ട് ഗ്ലാസ് മിന്റ് നാരങ്ങാവെള്ളം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിനാണ് ഭക്ഷണശാല അഞ്ച് ശതമാനം അധിക തുക 'ഗ്യാസ് ചാര്‍ജ്' ഇനത്തില്‍ ചുമത്തിയത്.

ബില്ലിലെ കണക്കുകള്‍ ഇങ്ങനെ;

മിന്റ് ലെമനേഡ് (രണ്ടെണ്ണം): 358 രൂപ (ഒന്നിന് , 179 വീതം)

ഡിസ്‌കൗണ്ട് (5%): 17.90 രൂപ കുറച്ചു

നികുതികള്‍: ജി.എസ്ടി. (CGST, SGST - 2.5% വീതം) കൂട്ടിച്ചേര്‍ത്തു

ഗ്യാസ് ക്രൈസിസ് ചാര്‍ജ് (5%): 17.01 രൂപ അധികമായി ഈടാക്കി

ആകെ തുക: 374 രൂപ

നാരങ്ങാവെള്ളം ഉണ്ടാക്കാന്‍ ഗ്യാസ് ആവശ്യമില്ലെന്നിരിക്കെ ഇത്തരമൊരു തുക ഈടാക്കിയത് യുക്തിരഹിതമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. 'നാരങ്ങ ചൂടാക്കിയാണോ നിങ്ങള്‍ വെള്ളം ഉണ്ടാക്കുന്നത്?' എന്നും 'നാരങ്ങാവെള്ളത്തില്‍ ഗ്യാസ് നിറക്കുന്നുണ്ടോ?' എന്നും പരിഹാസരൂപേണ ആളുകള്‍ ചോദിക്കുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t