breaking news New

യു​എ​സി​ൽ ജൂ​ത ദേ​വാ​ല​യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം : മി​ഷി​ഗ​നി​ൽ ഡി​ട്രോ​യ്റ്റ് ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തെ ടെം​പി​ൾ ഓ​ഫ് ഇ​സ്ര​യേ​ൽ സി​ന​ഗോ​ഗി​ലാ​ണ് ആക്രമണം !!

വാഷിംഗ്ടൺ :
കെ​ട്ടി​ട​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​ ആക്രമണം നടത്തിയയാളെ വെടിവച്ചുകൊന്നു. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിയെ കൊലപ്പെടുത്തിയത്. ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിൾ ഒഫ് ഇസ്രയേൽ സിനഗോഗിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര പ​രു​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 12,000 അം​ഗ​ങ്ങ​ളു​ള്ള സി​ന​ഗോ​ഗി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ജൂ​ത​സ​മൂ​ഹ​ത്തെ ല​ക്ഷ്യം വ​ച്ചു​ള്ള ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് എ​ഫ്ബി​ഐ വ്യ​ക്ത​മാ​ക്കി.

സി​ന​ഗോ​ഗി​ലെ പ്രൈ​മ​റി സ്‌​കൂ​ളി​ൽ 140 ഓ​ളം കു​ട്ടി​ക​ൾ ക്ലാ​സി​ലു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ അ​ക്ര​മി ലെ​ബ​ന​ൻ വം​ശ​ജ​നെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. വാ​ഹ​ന​ത്തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​ക്ര​മി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ ബെ​യ്‌​റൂ​ട്ടി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും മിസൈൽ ആക്രമണങ്ങളിലൂടെ ഇറാനുമായി യുദ്ധം ആരംഭിച്ചതിനുശേഷം, ലോകമെമ്പാടുമുള്ള സിനഗോഗുകൾ അടുത്ത കാലത്തായി ജാഗ്രത പാലിക്കുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t