മഹാരാഷ്‌ട്ര സ്വദേശിയും നടനുമായ ഫർമാൻ ഖാനെയാണ് മൊണാലിസ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്. പൂവാറിന് സമീപമുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഗുരുദേവ പ്രതിഷ്ഠയ്‌ക്കുമുന്നിൽ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റി കാർമികത്വം വഹിച്ചു. എന്നാൽ, വിവാഹത്തിന് പിന്നാലെ, മൊണാലിസയുടെ പ്രായം സംബന്ധിച്ച ചർച്ചകളാണ് സൈബർ ലോകത്ത് സജീവമാകുന്നത്.
ഒടുവിൽ മൊണാലിസയുടെ അമ്മയും പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് വിശദീകരണം നൽകി. തന്റെ മകൾക്ക് 17 വയസ്സ് മാത്രമേയുള്ളു എന്ന് പെൺകുട്ടിയുടെ ‘അമ്മ സ്ഥിരീകരിച്ചു.
സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ രംഗത്തെത്തി. Hindu Marriage Act (HMA), 1955 അനുസരിച്ചു രണ്ടു പേരും ഹിന്ദു ആയാൽ മാത്രമേ വിവാഹം നിലനിൽക്കൂ. അല്ലെങ്കിൽ വിവാഹം null and void ആണ്. ഇനി അതല്ല എങ്കിൽ മുസ്ലിം പയ്യൻ ഹിന്ദു ആയി മതം മാറണം. അത് നടന്നിട്ടുണ്ടോ?
Special Marriage Act (SMA) പ്രകാരം മാത്രമേ ഇവരുടെ വിവാഹം നടക്കൂ. അല്ലെങ്കിൽ രണ്ടു പേരും ഒരേ മതത്തിൽ ആകണം. ആരെങ്കിലും ഒരാൾ മതം മാറണം.
നിയമപരമായി സാധുത ഇല്ലാത്ത വിവാഹം ആണ് സിപിഎം നേതാക്കൾ നടത്തി സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തത്. എന്നും ടീച്ചർ പറഞ്ഞു.
പ്രണയം വീട്ടുകാർ എതിർത്തതിനെ തുടർന്ന് കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെ സംരക്ഷണം തേടി കേരളത്തിലെത്തി വിവാഹിതയായ സംഭവത്തിൽ വിവാദം അവസാനിക്കുന്നില്ല
Advertisement
Advertisement
Advertisement