breaking news New

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വര്‍ണാഭമാകുന്നു : ബസുകള്‍ക്ക് കര്‍ശനമാക്കിയ ഏകീകൃത വെള്ളനിറം പിന്‍വലിക്കും

തിങ്കളാഴ്ചത്തെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വെള്ള നിറം പിന്‍വലിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. ഏകീകൃത വെള്ളനിറം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

നിലവിലെ വെള്ള നിറം ആകര്‍ഷണീയമല്ല.വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒമ്പത് ജീവനുകള്‍ പൊലിഞ്ഞ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളം നിറം നിര്‍ബന്ധമാക്കിയത്.

മറ്റു ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പെടുന്ന നിറമാണ് വെള്ള. നിറംമാറ്റത്തിനെതിരെ സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വീണ്ടും നിറം മാറ്റം കൊണ്ടു വരുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t