നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വനംവകുപ്പ് പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
മൂർഖൻ, അണലി, പെരുമ്പാമ്പ് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട പാമ്പുകളാണ് ഒരു മാസത്തിനിടെ പിടികൂടിയവയിൽ ഉൾപ്പെടുന്നത്. പിടികൂടുന്ന പാമ്പുകളെ നിരീക്ഷണത്തിന് ശേഷം ഉൾക്കാടുകളിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് നിർബന്ധമായും ഉപയോഗിക്കണമെന്നും പാതയോരങ്ങളിലെ കുറ്റിക്കാടുകൾക്കും കല്ലുകൾക്കും സമീപം നടക്കുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വീടിന് ചുറ്റുമുള്ള കാടുകളും പാഴ്വസ്തുക്കളും നീക്കം ചെയ്യുക, വിറക് പുരകൾ, പഴയ ടയറുകൾ, കല്ല് കൂനകൾ എന്നിവ പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളാണെന്നും ശ്രദ്ധിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരങ്ങളിൽ വാതിലുകളും ജനലുകളും കൃത്യമായി അടയ്ക്കേണ്ടത് അത്യാവശ്യമാണ്. പാമ്പിനെ കണ്ടാൽ പ്രകോപിപ്പിക്കാനോ സ്വയം പിടികൂടാനോ ശ്രമിക്കാതെ, വനംവകുപ്പിനെയോ അംഗീകൃത പാമ്പ് പിടുത്തക്കാരെയോ ഉടൻ വിവരം അറിയിക്കണമെന്നും ജാഗ്രതാ നിർദ്ദേശങ്ങളിൽ പറയുന്നു.
ശ്രദ്ധിക്കുക : വേനൽ കടുത്തതോടെ ജനവാസ കേന്ദ്രങ്ങളിൽ രാജവെമ്പാലയടക്കമുള്ള വിഷപ്പാമ്പുകളുടെ സാന്നിധ്യം വർദ്ധിച്ചു : സൂക്ഷിക്കുക , സൂക്ഷിച്ച് കൈകാര്യം ചെയ്യുക ...
Advertisement
Advertisement
Advertisement