യു എ ഇ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ, മിനിസ്ട്രി ഓഫ് ഹയ്യർ എഡ്യൂക്കേഷൻ ആൻഡ് സയന്റിഫിക് റിസർച്ച് എന്നിവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലെയും സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9, തിങ്കളാഴ്ച മുതൽ മാർച്ച് 22, ഞായറാഴ്ച വരെയായിരിക്കും. സ്പ്രിംഗ് ബ്രേക്ക് അവധിയ്ക്ക് ശേഷം ക്ലാസുകൾ മാർച്ച് 23, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.
യു എ ഇയിലെ സ്കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർക്കെല്ലാം ഈ അവധി ബാധകമാണ്.
ദുബായിലെ സ്കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലെയും സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു
Advertisement
Advertisement
Advertisement