breaking news New

യു എസിൽ കനത്ത മഞ്ഞുവീഴ്ച : കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും മോശം കാലാവസ്ഥയിലൂടെയാണ് യു എസ് കടന്നുപോകുന്നത് : മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കി

മഞ്ഞുവീഴച്ച കാരണം 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കിയതായാണ് റിപ്പോർട്ട്. പലയിടത്തും വൈദ്യുതി ദിവസങ്ങളോളം തടസ്സപ്പെട്ട നിലയിലാണ്. റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ശീതക്കാറ്റും, മഞ്ഞുവീഴ്ചയും കാരണം അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക് ന്യൂയോർക്കിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

59 ദശലക്ഷത്തോളം ആളുകളെയാണ് കനത്ത മഞ്ഞുവീഴ്ച ബാധിച്ചിരിക്കുന്നത്. മഞ്ഞുവീഴ്ച്ച കണക്കിലെടുത്ത് യു എസിലെ പല സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ റോഡുകളും പാലങ്ങളും സ്‌കൂളുകളുമടക്കം അടച്ചിട്ടിരിക്കുകയാണ്.

അമേക്കയിലെ തീരദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ചരിത്രം കണ്ട ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്ക് അമേരിക്ക സാക്ഷിയാകേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t