സ്വന്തം മകന്റെ ജീവൻ രക്ഷിക്കാൻ 60 വയസ്സുകാരനായ പിതാവ് പുലിയെ കൊല്ലുകയായിരുന്നു. ബാബുഭായ് നരൻഭായ് വജാ എന്ന അറുപത് കാരൻ വീടിനോട് ചേർന്ന ഷെഡിൽ രാത്രി ഉറങ്ങുന്നതിനിടെ പുലി അപ്രതീക്ഷിതമായി ആക്രമിക്കുയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മകൻ ശരദലിനേയും (27) പുലി ആക്രമിക്കുയായിരുന്നു.
മകനെ പുലിയിൽ നിന്നും രക്ഷിക്കാൻ വീടിന് സമീപം ഉണ്ടായിരുന്ന കുന്തവും അരിവാളും ഉപയോഗിച്ച് ബാബുഭായ് പുലിയെ പ്രതിരോധിച്ചു. ഒടുവിൽ പുലിയെ കൊന്നാണ് മകന്റെ ജീവൻ രക്ഷിക്കാനായത്. പുലിയുടെ ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആദ്യം ഉന സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉപയോഗിച്ച ആയുധങ്ങൾ കസ്റ്റഡിയിൽ എടുത്തു.
പുലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. അതേസമയം വന്യജീവിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബാബുഭായിക്കും മകൻ ശരദുലിനുമെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഗുജറാത്തിലെ ഗിർ സോമ്നാഥ് ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഞെട്ടിക്കുന്ന സംഭവത്തിൻ്റെ നടുങ്ങലിലാണ് പ്രദേശമാകെ : സ്വന്തം മകന്റെ ജീവൻ രക്ഷിക്കാൻ 60 വയസ്സുകാരനായ പിതാവ് പുലിയെ കൊന്നു !!
Advertisement
Advertisement
Advertisement