ദുബൈയിലെ പരമ്പരാഗത സ്വർണ വിപണിയുടെ (ഗോൾഡ് സൂഖ്) മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള അത്യാധുനിക നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുകയെന്ന് അധികൃതർ അറിയിച്ചു. സ്വർണ വിപണന മേഖലയിൽ ലോകത്തിന്റെ തലസ്ഥാനമായി ദുബൈയെ മാറ്റുന്നതിനുള്ള ദുബൈ സാമ്പത്തിക അജണ്ടയുടെ (ഡി 33) ഭാഗമായാണ് ഈ പദ്ധതി.
സന്ദർശകർക്ക് സ്വർണം വാങ്ങുന്നതിനൊപ്പം സാംസ്കാരികവും ആധുനികവുമായ ഒരു അനുഭവം നൽകുന്ന രീതിയിലാണ് തെരുവ് രൂപകൽപ്പന ചെയ്യുക. സ്വർണനിറത്തിലുള്ള നടപ്പാതകൾ, അത്യാധുനിക പ്രകാശ സംവിധാനങ്ങൾ, സ്വർണത്തിന്റെ ചരിത്രം വിവരിക്കുന്ന പ്രദർശനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിരിക്കും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസുകാർക്ക് വലിയ അവസരങ്ങൾ നൽകുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ആകർഷകമായ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായി ഈ പ്രദേശം മാറും. പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന രീതിയിൽ സ്വർണ വിപണിയെ നവീകരിക്കുന്നതിലൂടെ റീട്ടെയിൽ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഗതാഗത സൗകര്യങ്ങളും നടപ്പാതകളും വികസിപ്പിക്കും. ദുബൈ മുനിസിപ്പാലിറ്റിയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ചേർന്നാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിന്റെ പൈതൃകം സംരക്ഷിച്ചുകൊണ്ട് തന്നെ പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനാണ് ഈ ശ്രമമെന്ന് അധികൃതർ പറഞ്ഞു.
ആഗോള വിനോദസഞ്ചാര – വാണിജ്യ ഭൂപടത്തിൽ ദുബൈയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ “സ്ട്രീറ്റ് ഓഫ് ഗോൾഡ്’ (സ്വർണ തെരുവ്) നിർമിക്കുന്നു
Advertisement
Advertisement
Advertisement