ചെന്നൈ : നാഗപട്ടണം സ്വദേശിയായ കല്യാണസുന്ദര (45)മാണു ചികിത്സയിലിരിക്കെ മരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കല്യാണസുന്ദരം.
കഴിഞ്ഞ 10നായിരുന്നു കല്യാണസുന്ദരത്തിന് പൊള്ളലേറ്റത്. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാഗപട്ടണത്തു സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ട്രംപിന്റെ കോലം കത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. പെട്രോൾ ഒഴിച്ചു ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്കു തീപടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കല്യാണസുന്ദരം തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു
Advertisement
Advertisement
Advertisement