‘റിവര്‍ മോണ്‍സ്റ്റേഴ്സ്’ എന്ന ഷോയിലൂടെ പ്രശസ്തനായ ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനും കൂടിയായ ജെറെമി വെയ്ഡ് ആണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്തത്.
ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ വലിയ തോതിലുള്ള സാന്നിധ്യമാണ് ഗംഗാജലത്തില്‍ ഇദ്ദേഹം കണ്ടെത്തിയത്. വെള്ളം നിറയെ മനുഷ്യവിസര്‍ജ്യം കലര്‍ന്നതിന്റെ ഫലമാണിത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കടുത്ത വിശ്വാസികളെ വ്രണപ്പെടുത്തുന്നതിനു സമമാണെന്ന് തനിക്കറിയാമെന്നും ജെറെമി വെയ്ഡ് പറയുന്നു. ‘ഒരു ഹിന്ദു സന്യാസി എന്നെയും ഗംഗാ സ്നാനത്തിന് ക്ഷണിക്കുകയുണ്ടായി. അദ്ദേഹത്തിന് വിഷമം തോന്നാതിരിക്കാന്‍ ഞാന്‍ സ്നാനം ചെയ്തു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്യാസി വെള്ളം കുടിക്കുന്നുണ്ടെങ്കിലും വെയ്ഡ് അതിന് തയാറായില്ല.
എന്നാല്‍, വീഡിയോയെ പിന്തുണയ്ക്കുന്ന കമന്റുകളാണ് അധികവും ഒഴുകിയെത്തിയത്. നമ്മുടെ പ്രിയപ്പെട്ട പുണ്യനദി വൃത്തിയാക്കാനെന്ന പേരില്‍ നികുതിദായകരുടെ പണം പാഴാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
പുണ്യനദിയായ ഗംഗയാണ് ഇപ്പോള്‍ ചില ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ചര്‍ച്ചാവിഷയം : ഒരു ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞന്‍ ഗംഗാജലം പരിശോധിച്ചശേഷം തന്റെ കണ്ടെത്തലുകള്‍ വിവരിക്കുന്ന വീഡിയോ വൈറൽ ...
Advertisement
Advertisement
Advertisement