ട്രെയിന്‍ ഓഫ് ഇന്ത്യ എന്ന എക്‌സ് ഹാന്‍ഡിലാണ് ദൃശ്യം പോസ്റ്റ് ചെയ്തത്. രണ്ട് കുട്ടികള്‍ തുടര്‍ച്ചയായി കോച്ചിനുള്ളിലെ റീഡിംഗ് ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇവരെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ മുതിര്‍ന്നവരാരും മുന്നോട്ടു വരുന്നതുമില്ല. ഇതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.
‘പ്രിയപ്പെട്ട മാതാപിതാക്കളെ, അടിസ്ഥാന പൗരബോധമെങ്കിലും പകര്‍ന്നുകൊടുത്തിട്ടു വേണം നിങ്ങളുടെ കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുവരാന്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സ്‌കൂളുകളിലും വീടുകളിലും പഠിപ്പിക്കുന്ന മൂല്യങ്ങളിലുണ്ടായ വ്യാപകമായ ഇടിവാണ് ഇതിനെല്ലാം കാരണമെന്ന് നിരവധി യൂസര്‍മാര്‍ അഭിപ്രായപ്പെട്ടു. എല്ലാറ്റിനും മാതാപിതാക്കള്‍ മറുപടി പറയണമെന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാല്‍, മാതാപിതാക്കള്‍ അടുത്തുണ്ടെങ്കിലും ഇപ്പോഴത്തെ പിള്ളേര്‍ നന്നാകില്ലെന്ന് ആണയിട്ടു പറഞ്ഞവരുമുണ്ട്. എന്തായാലും, അച്ചടക്കം, അച്ഛനമ്മമാരുടെ ഉത്തരവാദിത്തങ്ങള്‍, പൊതുസ്ഥലങ്ങളിലെ പെരുമാറ്റം എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ് കമന്‍റ് ബോക്‌സില്‍.
പൊതുസ്ഥലങ്ങളില്‍ കുട്ടികളുടെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സൈബര്‍ ലോകത്ത് പതിവാണ് : അടുത്തിടെ ഏതോ ട്രെയിനില്‍ നടന്ന പുതിയൊരു സംഭവത്തിന്‍റെ വീഡിയോ ക്ലിപ്പ് പുതിയ സംവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്
Advertisement
Advertisement
Advertisement