ഒരു കൊച്ചു മേശയും ഒരു എൽപിജി സിലിണ്ടറും മാത്രമാണ് ബാദലിന്റെ ഈ കൊച്ചു സാമ്രാജ്യത്തിന്റെ അടിസ്ഥാനം. മണാലിയിൽ സഞ്ചാരികൾ കൂട്ടമായി എത്തുന്ന ഇടങ്ങളിൽ ഇദ്ദേഹത്തെ കാണാം. വളരെ ലളിതമായ മെനുവാണ് ബാദൽ ഒരുക്കിയിരിക്കുന്നത് – റെഗുലർ മാഗിക്ക് 70 രൂപയും ചീസ് മാഗിക്ക് 100 രൂപയും.
വിപണിയിൽ വെറും 15 രൂപയ്ക്ക് ലഭിക്കുന്ന ഒരു പാക്കറ്റ് മാഗിയിൽ നിന്നാണ് അദ്ദേഹത്തിന്റെ ഈ വിജയഗാഥ തുടങ്ങുന്നത്. വെറും നാലഞ്ച് മണിക്കൂറിനുള്ളിൽ അദ്ദേഹം വിൽക്കുന്നത് 200 പ്ലേറ്റ് മാഗി ആണ്. ഒരു ദിവസം ഏകദേശം 300 മുതൽ 350 പ്ലേറ്റുകൾ വരെ വിൽക്കുന്നു. ഇതിലൂടെ പ്രതിദിനം 21,000 രൂപയോളം വരുമാനം ആണ് അദ്ദേഹം നേടുന്നത്. ഗ്യാസ്, പ്ലേറ്റ്, മാഗി എന്നിവയുടെ ചിലവുകൾ ഈ തുകയിൽ നിന്ന് കുറയ്ക്കേണ്ടതുണ്ടെങ്കിലും, പ്രതിമാസം ആറ് ലക്ഷം രൂപയോളം വരുമാനം കണ്ടെത്താൻ ബാദലിന് കഴിയുന്നു എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു.
ബാദലിന്റെ ഈ വിജയകഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. അഞ്ചു കോടിയിലധികം ആളുകൾ കണ്ട ബാദലിന്റെ വീഡിയോയ്ക്ക് താഴെ, “ജോലി ഉപേക്ഷിച്ച് ഹിമാലയത്തിൽ പോയി മാഗി വിൽക്കുന്നതാണ് നല്ലത്” എന്ന് ആണ് പലരും തമാശരൂപേണ കമന്റ് ചെയ്യുന്നത്. ചിലരാകട്ടെ അവിടെ ഇന്റേൺഷിപ്പിന് അവസരമുണ്ടോ എന്ന് പോലും തിരക്കുന്നു. നിസ്സാരമെന്ന് തോന്നുന്ന ഒരു സംരംഭത്തിലൂടെ വലിയ നേട്ടങ്ങൾ കൊയ്യാമെന്ന് ബാദൽ താക്കൂർ തെളിയിച്ചിരിക്കുകയാണ്.
മണാലിയിലെ തണുത്തുറഞ്ഞ മലനിരകൾ, ഹിമാലയത്തിന്റെ സൗന്ദര്യം ആസ്വദിച്ച് കയ്യിൽ ഒരു പ്ലേറ്റ് ചൂടുള്ള മാഗിയുമായി ഇരിക്കുന്ന സഞ്ചാരികളെ കണ്ടിട്ട് ഇല്ലേ ? ഈ ലളിതമായ സന്തോഷത്തെ വലിയൊരു ബിസിനസ്സ് വിജയമാക്കി മാറ്റുകയാണ് ബാദൽ താക്കൂർ എന്ന കണ്ടന്റ് ക്രിയേറ്റർ
Advertisement
Advertisement
Advertisement