ഫോൺ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തിയതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും സാംസങ് അധികൃതർ വ്യക്തമാക്കി. ബാറ്ററിയുടെ താപനില നിയന്ത്രണാതീതമായി ഉയർന്ന് തീപിടിക്കുന്ന ‘തെർമൽ റൺഎവേ’ആണ് അപകടകാരണമെന്ന് അഗ്നിശമന സേനയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
‘ആൻഡ്രോയിഡ് അതോറിറ്റി’ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സ്മാർട്ട്‌ഫോണിന്റെ വില തിരികെ നൽകാനും സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾക്കും വൈദ്യചികിത്സയ്‌ക്കുമുള്ള ചെലവുകൾ വഹിക്കാനും സാംസങ് സമ്മതിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഉപഭോക്താവിനുണ്ടായ മാനസിക പ്രയാസത്തിന് പ്രത്യേക നഷ്ടപരിഹാരംനൽകാനും കമ്പനി തയ്യാറായിട്ടുണ്ട്.
സാംസങ് നടത്തിയ സ്വന്തം അന്വേഷണത്തിൽ ‘പുറത്തുനിന്നുള്ള സമ്മർദ്ദം’ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് നിഗമനം. എങ്കിലും ഇതിന് കാരണമായ കൃത്യമായ തെളിവുകൾ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം സാംസങ് ഗാലക്‌സി S25+ സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച സംഭവത്തിൽ വൻ തുക നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ച് സാംസങ്
Advertisement
Advertisement
Advertisement