ബാക്കിയുള്ള ചോറ് അടുത്ത ദിവസത്തേക്ക് വീണ്ടും ചൂടാക്കുന്നത് സ്ഥിരം പരിപാടിയാണ്. കാഴ്ച്ചയിൽ കുഴപ്പമില്ലാത്തതിനാൽ, ഇത് കഴിക്കാൻ പൂർണ്ണമായും സുരക്ഷിതമാണെന്ന് ആണ് മിക്ക ആളുകളും കരുതുന്നത്. എന്നാൽ, ചോറ് ശരിയായ രീതിയിൽ സൂക്ഷിക്കുകയോ വീണ്ടും ചൂടാക്കുകയോ ചെയ്യുന്നില്ലെങ്കിൽ, അത് ദോഷകരമായ ബാക്ടീരിയകൾ വളരുന്നതിനുള്ള ഒരു കേന്ദ്രമായി അതിവേഗം മാറാൻ സാധ്യതയുണ്ട്.
ചോറ് വീണ്ടും ചൂടാക്കുമ്പോൾ വരുത്തുന്ന ഒരു ദൈനംദിന തെറ്റ് ഫുഡ് പോയിസണിംഗിനും കുടൽ അണുബാധകൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ബോർഡ്-സർട്ടിഫൈഡ് എംഡിയും പോഷകാഹാര വിദഗ്ദ്ധയുമായ ഡോ. ആമി ഷാ പറയുന്നു. ഇത് പല വലിയ പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് ഇവർ പറയുന്നുണ്ട്.
റിഫ്രിജറേറ്ററിൽ ചോറ് വെക്കുന്നതിലല്ല യഥാർത്ഥ അപകടമെന്ന് ഡോ. ഷാ പറയുന്നു. പകരം, പാചകം ചെയ്ത ചോറ് ദിവസം മുഴുവൻ പുറത്ത് വെക്കാൻ അനുവദിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. ഇത് മെഡിക്കൽ പരിശീലനത്തിൽപ്പോലും പ്രധാനപ്പെട്ട ഭക്ഷണ സുരക്ഷാ ചോദ്യങ്ങളിൽ ഒന്നായിരുന്നുവെന്നും ഡോ. ഷാ കൂട്ടിച്ചേർത്തു.
റൂം ടെമ്പറേച്ചറിൽ ചോറ് വെളിയിൽ വെക്കുന്നത് ദോഷകരമായ ബാക്ടീരിയകൾ വളരാൻ തികച്ചും അനുയോജ്യമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇത് ചോറ് ചീത്തയാക്കുന്നതിലേക്കും അത് കടുത്ത ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുന്നതിലേക്കും നയിക്കും. ഈ തെറ്റ് ചെയ്യുന്നതിലൂടെ ‘ബാസിലസ് സീരിയസ്’ (Bacillus cereus) ഫുഡ് പോയിസണിംഗ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് യഥാർത്ഥത്തിൽ ആരോഗ്യത്തിന് നല്ലതാണ്. ചോറ് പാചകം ചെയ്ത ശേഷം, അത് വേഗത്തിൽ തണുപ്പിച്ച് രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ അന്നജത്തിന്റെ ഒരു ഭാഗം കുടലിന് നല്ലതും രക്തത്തിലെ പഞ്ചസാരയുടെ പ്രതികരണം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ മൈക്രോബയോമിനെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ‘റെസിസ്റ്റന്റ് സ്റ്റാർച്ച്’ ആയി മാറുന്നു. “ചോറ് പാചകം ചെയ്യുക, വേഗത്തിൽ തണുപ്പിക്കുക, എയർ-ടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക, ഒരു തവണയിൽ കൂടുതൽ ചൂടാക്കരുത്” എന്നാണ് ഡോ. ഷായുടെ ഉപദേശം.
പഴയ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ...
Advertisement
Advertisement
Advertisement