breaking news New

ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു !!

കർണാടകത്തിലെ ഹുബ്ബള്ളിയിലാണ് സംഭവം. മലയാളിയായ സുധീന്‍ ആണ് തട്ടിപ്പിന് ഇരയായത്. ജൂവലറികളിൽനിന്നുള്ള ഓർഡർ പ്രകാരം സ്വർണാഭരണങ്ങൾ എത്തിച്ചുനൽകിവന്ന സുധീനെ അഞ്ചംഗസംഘമാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി കവർച്ചനടത്തിയത്.

സ്വർണാഭരണങ്ങൾ ഓർഡർ എടുത്ത് എത്തിച്ചു നൽകുന്നതിനിടെ സുധീനും സഹായി വിവേകും ഹുബ്ബള്ളിയിലെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ തിരിച്ചറിയിൽ കാർഡ് കാണിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. അനധികൃത സ്വർണ വ്യാപാരത്തിനെതിരെ പരാതി ലഭിച്ചെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ് ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന 2.942 കിലോ ഗ്രാം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു.

വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ ഹുബ്ബള്ളിയിലും ഇറക്കിവിട്ടു. ഹുബ്ബള്ളി സബർബൻ പോലീസ് രജിസ്റ്റർചെയ്ത കേസ് അന്വേഷണത്തിനായി സിറ്റി ക്രൈം ബ്യൂറോയ്‌ക്ക് കൈമാറി. ഇരുവരെയും നേരിട്ട് അറിയുന്നവരാകാം കവർച്ചയ്‌ക്കു പിന്നിലെന്ന് ഹുബ്ബള്ളി പോലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t