breaking news New

തമിഴ്‌നാട്ടിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീയും അവരുടെ ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ !!

കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് സംശയം ആരോപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഈ മാസം ആദ്യം ആയിരുന്നു തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ സംഭവം നടന്നത്. മുലയൂട്ടുന്നതിനിടെ കുട്ടി മരിച്ചുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ആ സമയത്ത് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, എന്നാൽ പോലീസ് പോസ്റ്റ്‌മോർട്ടം നടത്തിയില്ല. പിന്നീട് കുട്ടിയെ കുടുംബത്തിന്റെ കൃഷിഭൂമിയിൽ അടക്കം ചെയ്തു.

എന്നാൽ അതിനു ശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ഫോണിൽ നടത്തിയ പരിശോധനയിൽ ആണ് കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയത്. ഇതേത്തുടർന്ന്, ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിൽ, ഭർത്താവിന്റെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവ് തന്നെ പരിചരിക്കുന്നില്ലെന്നും അവർ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t