breaking news New

ജമൈക്കയിൽ നാശം വിതച്ച് മെലിസ കൊടുങ്കാറ്റ്

നൂറ്റാണ്ടിലെ ശക്തിയേറിയ മെലിസ കൊടുങ്കാറ്റാണ് ജമൈക്കയിൽ അടിച്ചുവീശിയത്. നിലവിൽ ക്യൂബയിലേക്ക് കടക്കുകയാണ് മെലിസ. എന്നാൽ, കാറ്റിൻ്റെ ശക്തി കുറഞ്ഞ് ഇപ്പോഴും വടക്കുപടിഞ്ഞാറന്‍ ജമൈക്കയിലുണ്ട്. കാറ്റഗറി അഞ്ചിൽ നിന്ന് കാറ്റഗറി നാലിലേക്ക് ആണ് താഴ്ന്നത്.

മോണ്ടെഗോ ബേയില്‍ നിന്ന് 62 കിലോമീറ്റര്‍ സൌത്ത് ന്യൂ ഹോപ്പ് പട്ടണത്തിന് സമീപമാണ് മെലിസ കര തൊട്ടത്. മണിക്കൂറില്‍ 295 കിലോ മീറ്റര്‍ വേഗതയില്‍ ആണ് കാറ്റ് വീശിയതെന്ന് യുഎസ് നാഷണല്‍ ഹരിക്കേന്‍ സെന്റര്‍ ചൊവ്വാഴ്ച അറിയിച്ചു. ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു എം ഒ) നൂറ്റാണ്ടിലെ കൊടുങ്കാറ്റ് എന്നാണ് മെലിസയെ വിശേഷിപ്പിച്ചത്. കരീബിയന്‍ ദ്വീപുകളില്‍ പൊതുവെ മെലിസ നാശം വിതച്ചിട്ടുണ്ട്.

അയൽ രാജ്യങ്ങളായ ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും മെലിസയുടെ വരവറിയിച്ച് ദിവസങ്ങളോളം പേമാരി പെയ്തു. മൊത്തം ഏഴ് പേരാണ് മരിച്ചത്. ജമൈക്കയിലും ഹെയ്തിയിലും മൂന്ന് വീതം, ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഒരാള്‍ എന്നിങ്ങനെയാണ് കണക്ക്. ഒരാളെ കാണാനില്ല. ജമൈക്കയിൽ 700 മില്ലിമീറ്ററിലേറെ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ജമൈക്കയില്‍ മാത്രം കുറഞ്ഞത് 15 ലക്ഷം പേരെ മെലിസ ചുഴലിക്കാറ്റ് ബാധിക്കാൻ ഇടയുണ്ട്. ക്യൂബയുടെ കിഴക്കൻ മേഖലയിലേക്കാണ് കാറ്റ് നീങ്ങുന്നത്. ക്യൂബയിൽ ജനങ്ങളെ ഒഴിപ്പിക്കുന്നത് തകൃതിയിൽ നടക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t