ഹൃദയത്തെ കൂടുതൽ അപകടത്തിലാക്കുന്ന മറ്റൊരു ഘടകം നമ്മുടെ രക്തത്തിലുണ്ടെന്നതാണ് കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ അതിനെപ്പറ്റി പൊതുവേ നമ്മൾ അപകടകരമായി കാണാറില്ലെന്നും അവർ പറയുന്നു. കൊളസ്‌ട്രോളിനെയും ബിപിയെയും കുറിച്ചുള്ള ബോധവത്കരണം വ്യാപകമായിട്ടുണ്ടെങ്കിലും, ഈ പുതിയ ഭീഷണിയെപ്പറ്റിയുള്ള ചർച്ചകൾ അത്ര സജീവമല്ല.
ലോകത്ത് ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുമ്പോൾ, ഡോക്ടർമാർക്കും രോഗികൾക്കും വെല്ലുവിളിയുയർത്തുന്നതാണ് ഈ കണ്ടെത്തൽ. ധമനികളിലെ പ്ലാക്കിൽ സൂക്ഷ്മമായ പ്ലാസ്റ്റിക് കണികളുടെ സാന്നിധ്യം തന്നെയാണ് ഇപ്പോൾ ഗവേഷകർ തിരിച്ചറിഞ്ഞ പുതിയ വില്ലൻ. ഇവ ഹൃദയാരോഗ്യത്തിന് വലിയ അപകടമാകുമെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. പഠനപ്രകാരം, ഈ കണങ്ങൾ ധമനികളിൽ അടിഞ്ഞുകൂടിയവരിൽ ഹൃദയാഘാത സാധ്യത 4.5 മടങ്ങ് കൂടുതലാണ്. മാത്രമല്ല, പക്ഷാഘാതത്തിന്റെയും (സ്റ്റ്രോക്ക്) അപകടസാധ്യതയും ഇരട്ടിയാകും.
ഈ സൂക്ഷ്മകണങ്ങൾ പ്ലാസ്റ്റിക് ഘടകങ്ങളായ പോളിഎഥിലീൻ (Polyethylene), പോളിവിനൈൽ ക്ലോറൈഡ് (PVC) എന്നിവയാണ്. ഇവ ശരീരത്തിലെ പ്രതിരോധകോശങ്ങൾക്കുള്ളിലാണ് കാണപ്പെട്ടത്. 257 രോഗികളുടെ ധമനികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ ഉണ്ടായത്. ഇവരിൽ പകുതിയിലധികം പേരുടെ ധമനികളിൽ പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തി.
സാധാരണ ഹൃദയരോഗങ്ങളുടെ പ്രതിരോധം കൊളസ്‌ട്രോൾ നിയന്ത്രണം, ബിപി നിയന്ത്രണം, പുകവലി ഒഴിവാക്കൽ, ഡയബറ്റീസ് നിയന്ത്രണം, ജീവിതശൈലിയിൽ മാറ്റങ്ങൾ എന്നിവയിലൂടെയാണ് നടപ്പാക്കാറുള്ളത്. എന്നാൽ ഇതെല്ലാം പാലിച്ചിട്ടും പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം പോലൊരു ഘടകം ഹൃദയത്തെ ഭീഷണിപ്പെടുത്താമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പ്ലാസ്റ്റിക് വെള്ളക്കുപ്പികളിൽ നിന്നുള്ള വെള്ളം, പാക്കേജ് ചെയ്ത ഭക്ഷണം, ശ്വസനത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്ന കണങ്ങൾ എന്നിവയാണ് ഈ പ്ലാസ്റ്റിക് കണങ്ങൾ ധമനികളിൽ അടിഞ്ഞുകൂടാനുള്ള പ്രധാന കാരണങ്ങളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്റ്റിക് മലിനീകരണം പരിസ്ഥിതിയിലേക്കുള്ള ഭീഷണി മാത്രമല്ല, അത് മനുഷ്യന്റെ ഹൃദയത്തെയും നേരിട്ട് ബാധിക്കുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ഹൃദയാരോഗ്യത്തിന് പ്രധാന ഭീഷണികളായി നമ്മൾ സാധാരണ കരുതുന്നത് ഉയർന്ന രക്തസമ്മർദ്ദവും (ബിപി) കൊളസ്‌ട്രോളുമാണ് : എന്നാൽ ഇതിലുപരി ഹൃദയത്തെ കൂടുതൽ അപകടത്തിലാക്കുന്ന മറ്റൊരു ഘടകം നമ്മുടെ രക്തത്തിലുണ്ടെന്നതാണ് കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നത് !!
Advertisement
Advertisement
Advertisement