breaking news New

തമിഴ്നാട്ടിലെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവർ ഇനിമുതല്‍ മെഡിക്കല്‍ ഗുണഭോക്താക്കളായിരിക്കും : സംസ്ഥാനത്ത് ഇനി ‘രോഗി’കളില്ലെന്നാണ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാരിന്റെ ഉത്തരവ് ...

ഇനിമുതല്‍ ആശുപത്രികളിലെത്തുന്നവരെ ‘മെഡിക്കല്‍ ഉപഭാക്താക്കള്‍’ എന്ന് വിളിക്കണമെന്നാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

വൈദ്യശാസ്ത്രം എന്നത് മനുഷ്യത്വപരമായ സേവനമായതുകൊണ്ട് തന്നെ രോഗികള്‍ എന്ന പ്രയോഗം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. രോഗി എന്ന വാക്ക് ചികിത്സ തേടിയെത്തുന്നവരില്‍ മാനസികാഘാതം ഉണ്ടാക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇന്നലെ (ചൊവ്വ) മുതല്‍ ഈ ഉത്തരവ് തമിഴ്നാട്ടില്‍ നടപ്പിലായി തുടങ്ങിയതായാണ് വിവരം. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.

വൈദ്യശാസ്ത്രം മാനുഷികപരമായ സേവനമായതിനാലാണ് മാറ്റമെന്നും ഇതിൽ വിശദീകരിക്കുന്നത്. ആശുപത്രികളിലേക്ക് ആളുകൾ വരുമ്പോൾ താൻ കടുത്ത രോഗിയാണ് എന്നുള്ള ചിന്ത വരരുതെന്നും ഇതിനു വേണ്ടിയാണ് മെഡിക്കല്‍ ഉപഭാക്താക്കള്‍ എന്ന് മാറ്റിയത് എന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇനിമുതൽ മെഡിക്കൽ ഉപഭോക്താക്കൾ എന്ന് മാത്രമാണ് ആശുപത്രികളിൽ പറയുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t