breaking news New

അലുമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്ന് വിവിധ പഠനങ്ങള്‍ !!

അലൂമിനിയത്തില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, അലൂമിനിയം ഫോയില്‍ അസിഡിറ്റി ഉള്ള ഭക്ഷണവുമായി പ്രതിപ്രവര്‍ത്തിക്കും. ഭക്ഷണം ചൂടുള്ളതാണെങ്കില്‍ പോലും അത് നിങ്ങളെ ദോഷകരമായി ബാധിക്കും.

അലൂമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ വായു കടക്കാതെ വരുമെന്നും അതിനാല്‍ അതില്‍ ബാക്ടീരിയകള്‍ വളരുമെന്നും മറ്റ് ചില പഠനങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ക്ഷീരോല്പന്നങ്ങള്‍, മാംസം പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ് ഈ പ്രശ്നം കൂടുതലായി സംഭവിക്കാനിടയുളളത്. ഇവ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് കേടാകും. ശേഷിക്കുന്ന ഭക്ഷണം അലുമിനിയം ഫോയിലില്‍ സൂക്ഷിക്കുക എന്നത് സൗകര്യപ്രദമായ മാര്‍ഗമായിരിക്കാം എന്നിരുന്നാലും അത് വളരെ ദോഷകരമാണ്.

അലുമിനിയം ഫോയിലില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍

1. തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍.

2. ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍.

3. കറികളും അച്ചാറുകളും.

4. ചീസ്, വെണ്ണ.

സൂക്ഷിക്കാന്‍ കഴിയുന്നവ

1. സാന്‍ഡ്വിച്ച്.

2. ബ്രെഡ്

3. കേക്കുകളും മഫിനുകളും.

4. റോസ്റ്റഡ് പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t