breaking news New

കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു !!

ഇതിനായി ജീവനക്കാരുടെ എന്‍ട്രികള്‍ ക്ഷണിച്ചു.

ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. പാട്ടിലും വിവിധ സംഗീത ഉപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ളവര്‍ക്ക് ട്രൂപ്പിന്റെ ഭാഗമാകാം.

എന്‍ട്രികള്‍ അയക്കുന്നവരുടെ വീഡിയോ മൂന്നു മിനിറ്റില്‍ കുറയാത്തതും 5 മിനിറ്റില്‍
കവിയാത്തതുമാകണം. വീഡിയോയുടെ തുടക്കത്തില്‍ തന്നെ പേരും തസ്തികയും, കുടുംബാംഗമാണെങ്കില്‍ പേരും ബന്ധവും ജോലിചെയ്യുന്ന യൂണിറ്റും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തി സ്വയം പരിചയപ്പെടുത്തിയിരിക്കണം. 25ന് ഉച്ചയ്‌ക്ക് രണ്ടു മണിയ്‌ക്ക് മുന്‍പായി ചെയര്‍മാന്‍ &മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ ksrtcexpo@gmail.com എന്ന മെയിലിലേക്കോ 9497001474 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കോ വീഡിയോ അയക്കാമെന്നാണ് നിദേശം.ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5