പ്രതിയുടെ പേര് ച്യൂയിംഗം. മലിനീകരണം നടത്തുന്നത് ഉമിനീരിലും.
ച്യൂയിംഗം ചവയ്‌ക്കുമ്പോള്‍ നൂറ്കണക്കിന് മൈക്രോ പ്ലാസ്റ്റിക് കണികകൾ ഉമിനീരിലേക്ക് പടരുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നടന്ന ഗവേഷണം വ്യക്തമാക്കുന്നത്. പത്ത് പ്രമുഖ ച്യൂയിംഗം ബ്രാന്റുകളെ വിശകലനം ചെയ്ത ഗവേഷകര്‍ പറയുന്നത് ഒരു കഷണം ഗം ചുരുങ്ങിയത് 100 മുതല്‍ 600 വരെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഉമിനീരില്‍ എത്തിക്കുന്നുവെന്നാണ്. അതും ചവച്ചുതുടങ്ങി ആദ്യത്തെ രണ്ട് മിനിറ്റില്‍. സ്ഥിരമായി ച്യൂയിംഗം ഉപയോഗിക്കുന്ന വ്യക്തിയുടെ ഉമിനീരില്‍ പ്രതിവര്‍ഷം 30000 മൈക്രോപ്ലാസ്റ്റിക് കണികകള്‍ വരെ കടന്നു കയറുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
സാധാരണയായി ഒരു ച്യൂയിംഗം ആറ് ഗ്രാം എന്ന് കണക്കാക്കിയുള്ളതാണ് ഗവേഷണ ഫലങ്ങള്‍. മൈക്രോപ്ലാസ്റ്റിക്കുകള്‍ പുറത്തു വിടുന്നതില്‍ കൃത്രിമ ച്യൂയിംഗം മാത്രമല്ല, പ്രകൃതിദത്ത ച്യൂയിംഗവും കേമന്മാരാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മൈക്രോപ്ലാസ്റ്റിക് കണികകള്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്ന് ഗവേഷകര്‍ ആകുലപ്പെടുന്നു.
മൈക്രോ പ്ലാസ്റ്റിക് ഭീകരന്മാര്‍ മനുഷ്യനെ മാത്രമല്ല വേട്ടയാടുന്നതെന്ന് ‘പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്’ മറ്റൊരു ഗവേഷണ ഫലം
പുറത്തുവിട്ടു കൊണ്ട് മുന്നറിയിപ്പ് നല്‍കുന്നു. അവ ഭക്ഷ്യസുരക്ഷിതത്വത്തിനുതന്നെ ഭീഷണിയാവുകയാണത്രേ.
ചെടികളുടെ വേരുപടലങ്ങളിലൂടെ സസ്യശരീരത്തില്‍ പ്രവേശിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍ പ്രകാശ സംശ്ലേഷണത്തിലൂടെ ഊര്‍ജം സംഭരിക്കാനുള്ള സസ്യങ്ങളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ചെടിയുടെ ഉള്ളില്‍ കടന്ന് വിഷമൂലകങ്ങളെ ഇവ തുറന്നുവിടുമത്രെ. സസ്യങ്ങളുടെ പ്രകാശ സംശ്ലേഷണത്തിനുള്ള കഴിവ് 12 ശതമാനം കണ്ട് കുറയ്ക്കാൻ മണ്ണിലെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍.
അപ്രകാരം സംഭവിച്ചാല്‍ ആഗോള തലത്തില്‍ ഭക്ഷ്യ ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കും. അതാവട്ടെ കൊടിയ ക്ഷാമത്തിന് വഴി തെളിക്കുകയും ചെയ്യും !!
പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന മറ്റൊരു പ്രതി കൂടി ശാസ്ത്രജ്ഞരുടെ റഡാറില്‍ : ഒരു കഷണം ചൂയിംഗ് ഗം ചുരുങ്ങിയത് 100 മുതല്‍ 600 വരെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഉമിനീരില്‍ എത്തിക്കുന്നു !!!
Advertisement

Advertisement

Advertisement

