breaking news New

ഡ്യൂട്ടിക്കിടെ മദ്യപിച്ച് അവശനിലയിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ !! യാത്രക്കാർക്ക് അഞ്ച് മണിക്കൂറോളം റോഡിൽ ദുരിതം : തലനാരിഴയ്ക്കാണ് യാത്രക്കാർ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് !!!

ഓഗസ്റ്റ് 31ന് വഴിക്കടവ് - ബാംഗ്ലൂർ റൂട്ടിലോടുന്ന രാത്രികാല ടൂറിസ്റ്റ് ബസ്സിലാണ് സംഭവം. തിരുനെല്ലിക്ക് അടുത്തെത്തിയപ്പോഴാണ് ബസ് ഡ്രൈവർ മദ്യലഹരിയിൽ ഛർദ്ദിച്ച് ബോധരഹിതനായി ഉറങ്ങിപ്പോയത്.

വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തലനാരിഴയ്ക്കാണ് യാത്രക്കാർ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ട്രാവൽ ഏജൻസിക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടന്നു വരികയാണ്. പിടിയിലായ ഡ്രൈവർക്ക് പകരം താത്കാലിക ഡ്രൈവർ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

യാത്രക്കാരുടെ ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന ഇത്തരം ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ടൂറിസ്റ്റ് ബസ്സുകളിൽ മദ്യപാനം നിരോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും പലരും ആവശ്യപ്പെടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5