ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കാനും പുതുക്കിയ വ്യോമ സേവന കരാര്‍ അന്തിമമാക്കാനും തീരുമാനമായി
വിനോദസഞ്ചാരികള്‍, ബിസിനസുകാർ, മാധ്യമങ്ങള്‍, ഇരു ദിശകളിലുമുള്ള മറ്റ് സന്ദര്‍ശകര്‍ എന്നിവര്‍ക്ക് വിസകള്‍ സുഗമമാക്കുന്നതിനും തീരുമാനമായതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഡോക്ലാം പ്രതിസന്ധിയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.
ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കാന്‍ തീരുമാനമായതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ന്യൂഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു
Advertisement

Advertisement

Advertisement

