ഈ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത് പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്) ആണ്. റജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫസിലിറ്റി (RVSP) എന്ന പേരിലാണ് ഈ പൊളിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുക. കാലഹരണപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് ഒഴിവാക്കുകയും, വായുമലിനീകരണം കുറയ്ക്കുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.
15 വർഷം പിന്നിട്ട വാഹനങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നയത്തിൽ പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ പൊളിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇതിന് സംസ്ഥാന സർക്കാർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ സർക്കാർ വകുപ്പുകളിലെ പഴയ വാഹനങ്ങൾക്കായിരിക്കും സിൽക്ക് നേതൃത്വം നൽകുന്നത്.
ഒരു വാഹനത്തിന്റെ പൊളിക്കൽ പ്രക്രിയക്ക് ശേഷം, ആ വാഹനം പൊളിക്കാൻ വാങ്ങിയ തുകയുടെ 3.26 ശതമാനം സർക്കാരിന് അടക്കേണ്ടതായിരിക്കും. ഈ രീതിയിൽ സർക്കാരിന് കൂടി ഒരു വരുമാനം ഉണ്ടാകുമെന്നതാണ് മറ്റൊരു ലക്ഷ്യം.
വാഹനം പൊളിച്ചശേഷം ഉടമയ്ക്ക് സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് നൽകും. ഇത് ആർടിഒ ഓഫീസിൽ ഹാജരാക്കി അതിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ കഴിയും. പുതിയ വാഹനം വാങ്ങുമ്പോൾ ഉടമയ്ക്ക് നികുതി ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇതുവഴി പഴയ വാഹനങ്ങൾ നീക്കം ചെയ്യുന്നതിലൂടെ നൂതന, പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് സമൂഹത്തെ പ്രേരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
കാലാവധി കഴിഞ്ഞ വാഹനങ്ങൾ ആക്രിയായി മാറ്റുന്നതിനുള്ള ഔദ്യോഗിക സംവിധാനം സംസ്ഥാനത്തും തുടക്കമാകുകയാണ്
Advertisement

Advertisement

Advertisement

