breaking news New

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്. ദുബായിൽ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ദുബായിലെ കരാമയിൽ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ആനിമോൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ ദുബൈ എയർപോർട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സി.ഇ.ഒയുമായ സലാം പാപ്പിനിശേരി, ഇൻകാസ് യൂത്തു വിംഗ് ഭാരവാഹികൾ ദുബായ് ഘടകം എന്നിവർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5