നിര്‍ജീവമായ രോമകോശങ്ങളെ ഉണര്‍ത്താന്‍ ഇവയ്‌ക്കു കഴിയുമെന്നാണ് കണ്ടെത്തല്‍. അങ്ങിനെയെങ്കില്‍ കാലങ്ങളായി വളരെയേറെപ്പേരെ അലട്ടിക്കൊണ്ടിരിക്കുന്ന കഷണ്ടിക്കും മുടികൊഴിച്ചിനും ഇതുപരിഹാരമാകും.
മരുന്നായി വിപണിയിലിറക്കുന്നതിനുള്ള അംഗീകാരത്തിനായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി കാത്തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.
പി പി 405 തലയോട്ടിയില്‍ ഉപയോഗിച്ചാല്‍ കഷണ്ടിയില്‍ പോലും മുടി വളരുന്നതായി ഗവേഷകര്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഗ്രൂപ്പിലൂടെ ഗവേഷകര്‍ പെലേജ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിക്ക് രൂപം കൊടുത്ത് ഇത് വിപണിക്ക് അനുയോജ്യമായി വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ്.
അങ്ങനെ കഷണ്ടിക്കും മരുന്നായി ; യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പിപി 405 എന്ന കൊച്ചു തന്‍മാത്ര മുടിവളര്‍ച്ചയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് സൂചന ...
Advertisement

Advertisement

Advertisement

