ശരീരം നീര് വെക്കുന്നു
ശരീരം നീര് വെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താം. പ്രവര്‍ത്തനക്ഷമമല്ല കിഡ്നി എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
ക്ഷീണം
ക്ഷീണമാണ് മറ്റൊന്ന്. കിഡ്നി ഉത്പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ക്ഷീണത്തിനു പുറകില്‍. ഇത് രക്തകോശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതില്‍ നിന്നും ശരീരത്തെ വിലക്കുന്നു.
ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍
ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളാണ് മറ്റൊന്ന്. ചര്‍മ്മത്തിന് പുറത്ത് അലര്‍ജി, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരിലും കിഡ്നി പ്രവര്‍ത്തനക്ഷമമല്ലെന്ന് കാണിക്കുന്നു.
മൂത്രത്തിലെ വ്യത്യാസങ്ങള്‍
മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങളാണ് മറ്റൊന്ന്. ചിലപ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും കിഡ്നി തകരാറിലാണ് എന്നതിന്റെ ലക്ഷണമാണ്. പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്നി പ്രവര്‍ത്തനരഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.
മലത്തില്‍ രക്തം
മലത്തില്‍ രക്തം കാണുന്നുണ്ടെങ്കില്‍ അതും അല്‍പം ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണ്. മൂത്രത്തിലെ രക്തത്തിന്റെ അംശവും മലത്തില്‍ രക്തം കാണുന്നതും എല്ലാം കിഡ്നി പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ്.
ഏതെങ്കിലും തരത്തില്‍ കിഡ്നിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ആരോഗ്യത്തെ വളരെ മോശമായ രീതിയില്‍ ആണ് ബാധിക്കുന്നത് : കിഡ്നി പ്രവര്‍ത്തനരഹിതമായി ഇരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത് : അവ ഏതൊക്കെയെന്ന് നോക്കാം ...
Advertisement

Advertisement

Advertisement

