ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചതെന്നാണ് വിവരം. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻ ഡി ആർ എഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെയാണ് കെട്ടിടം തകർന്ന് വീണത്. തകർന്ന് വീണതിന്റെ കാരണം വ്യക്തമല്ല. ദില്ലിയിലെ മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്.
ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടത്തിൽ നാല് മരണം
Advertisement

Advertisement

Advertisement

