breaking news New

കർശന നടപടി : നവമാധ്യമങ്ങളിൽ കിംവദന്തികൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും, കിംവദന്തികൾ, ഊഹാപോഹങ്ങൾ, തെറ്റായ വാർത്തകൾ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അബുദാബി പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം തെറ്റായ പ്രവർത്തികൾ പൊതുജനങ്ങൾ പാലിക്കേണ്ടതായ ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തിനും, സാമൂഹിക ചുമതലയ്ക്കും എതിരാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.

സാമൂഹിക മാധ്യമങ്ങളിലും മറ്റും വാർത്തകൾ പങ്ക് വെക്കുന്നതിന് മുൻപായി വാർത്തകളുടെ കൃത്യത ഉറപ്പ് വരുത്തണമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കിംവദന്തികൾ, ഊഹാപോഹങ്ങൾ, തെറ്റായ വാർത്തകൾ എന്നിവ സാമൂഹിക സുരക്ഷയ്ക്ക് കോട്ടംവരുത്തുന്നതായി പോലീസ് കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5