breaking news New

തെലങ്കാനയിൽ ഒരേ വേദിയിൽ യുവാവ് ഒരേ സമയം രണ്ടു യുവതികളെ വിവാഹം ചെയ്തു

തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് വേറിട്ട സംഭവം നടന്നത്. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലിംഗാപുർ ഗുംനൂർ സ്വദേശിയായ സൂര്യദേവാണ് ഒരേസമയം ലാൽ ദേവി, ഝൽകാരി ദേവി എന്നീ യുവതികളെ ഒരേ ചടങ്ങിൽ വെച്ച് വിവാഹം ചെയ്തത്. ഇരുവരുമായും യുവാവ് പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ഒറ്റ ചടങ്ങിൽ ഇരുവരെയും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു. ഒരു ക്ഷണക്കത്തിലാണ് രണ്ടു യുവതികളുടെയും പേരുകൾ അച്ചടിച്ചിരുന്നത്.

ആഘോഷപൂർവമാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രചരിക്കുന്ന വിഡിയോയിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രണ്ടു യുവതികളും സൂര്യദേവിന്റെ കൈ പിടിച്ച് നിൽക്കുന്നത് കാണാം. ഗ്രാമത്തിലുള്ളവർ തുടക്കത്തിൽ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.

അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയിൽ ബഹുഭാര്യത്വം നിയമലംഘനമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5