സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവ് ജയിലില്‍ ലഭിച്ചെന്നുമാണ് സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നത്.
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷ പ്രിയയ്‌ക്കെതിരേയുള്ള കേസ്. 2018ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.
യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കും : വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്ന് നിമിഷ പ്രിയയുടെ സന്ദേശം
Advertisement

Advertisement

Advertisement

