breaking news New

ലോകത്തിലെ ഏറ്റവും വിലയേറിയ മരം ഏതാണെന്ന് അറിയാമോ ? ഈ മരത്തിന്റെ വെറും 10 ​ഗ്രാം തൂക്കം വരുന്ന ഒരു കഷ്ണത്തിന്റെ വില ഏകദേശം ഒരു കിലോ സ്വര്‍ണ്ണത്തിന്‍റെ വിലയ്ക്ക് തുല്യമാണ് !!

മൂല്യമേറിയ ലോഹങ്ങളേക്കാൾ വിലയുള്ള ഈ മരം അറിയപ്പെടുന്നത് ‘ദൈവങ്ങളുടെ മരം’ എന്നാണ്. അഗര്‍വുഡ് ഇനത്തില്‍പ്പെടുന്ന കൈനം (Kynam) എന്നറിയപ്പെടുന്ന മരമാണ് ലോകത്തിലലെ ഇത്രയും മൂല്യമേറിയ തടി.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവായാണ് കൈനം എന്ന മരത്തെ കണക്കാക്കുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യ, ഇന്ത്യ, ചൈന, മിഡില്‍ ഈസ്റ്റ് എന്നീ പ്രദേശങ്ങളിലാണ് കൈനം എന്ന മരം സാധാരണയായി കാണപ്പെടുന്നത്. കനങ്കോ, ക്യാര, ചി-നാൻ, ക്വി-നാൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മരം അതിന്റെ സവിശേഷമായ ​ഗന്ധത്താലാണ് പ്രസിദ്ധിയും മൂല്യവും ആർജിച്ചത്. പെര്‍ഫ്യൂം വ്യവസായത്തിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണ് കൈനത്തിനുള്ളത്.

10 ഗ്രാം കൈനത്തിന് 85.63 ലക്ഷം രൂപയാണ് വില. അടുത്തിടെ 16 കിലോ വരുന്ന കൈനത്തിന്‍റെ ഒരു മരക്കഷ്ണത്തിന് 171 കോടി രൂപ വില ലഭിച്ചിരുന്നു. ഇന്ത്യയിൽ അസമിലാണ് ഈ മരം കണ്ട് വരുന്നത്.
‌‌
പ്രത്യേക തരം പൂപ്പലിന്റെ അണുബാധയ്ക്ക് വിധേയമാകുമ്പോഴാണ് ഈ മരത്തിന്റെ സു​ഗന്ധം ഉത്പാദിപ്പിക്കപ്പെടുന്നത്. പൂപ്പലിനെ പ്രതിരോധിക്കുന്നതിനായി മരം ഇരുണ്ടതും സുഗന്ധമുള്ളതുമായ ഒരു റെസിൻ സ്രവിപ്പിക്കും. ഇതാണ് അസാധാരണമായ അസുലഭ സുഗന്ധമുള്ളതാക്കി ഈ വൃക്ഷത്തെ മാറ്റുന്നത്. പതിറ്റാണ്ടുകളെടുത്ത് സംഭവിക്കുന്നതാണ് ഈ പ്രക്രിയ.

ഗൾഫ് രാജ്യങ്ങളിൽ വൻ സ്വീകര്യതയാണ് ഈ മരത്തിനുള്ളത്. അതിഥികൾ എത്തുമ്പോൾ സ്വീകരിക്കുന്നതിനായി മിഡിൽ ഈസ്റ്റിൽ മരത്തിന്‍റെ ചെറിയൊരു കഷ്ണം പുകയ്ക്കുന്ന രീതി നിലനിൽക്കുന്നുണ്ട്. വീടിനുള്ളിൽ ഇത് പ്രത്യേകതരം സു​ഗന്ധം വമിപ്പിക്കും എന്നതാണ് ഇതിന് കാരണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5