ഒരു അച്ഛന്‍ മുതലയുടെ പുറത്തേറി വെള്ളത്തിലൂടെ സഞ്ചരിക്കുന്ന നൂറോളം മുതല കുഞ്ഞുങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഹൃദയം കീഴടക്കുന്ന ഈ കാഴ്ച സമൂഹ മാധ്യമ ഉപഭോക്താക്കളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളെ ലാളിക്കുന്നതിലും പരിപാലിക്കുന്നതിലും ഒട്ടും പിന്നിലല്ലെന്ന് കാണിക്കുന്നതാണ് ഈ ചിത്രമെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടത്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിച്ച് പരിപാലിക്കുന്നതില്‍ ഓരോ മൃഗങ്ങളും കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് കാണിക്കുന്നത് കൂടിയാണ് ഈ ചിത്രമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന ഘരിയല്‍ മുതലയും അവയുടെ കുഞ്ഞുങ്ങളുമാണ് ചിത്രത്തിലുള്ളത്. വന്യജീവി ഫോട്ടോഗ്രാഫറായ മുഖര്‍ജി ആഴ്ചകളോളം ഗംഗാനദി തടത്തില്‍ കാത്തിരുന്നാണ് ഈ അപൂര്‍വ്വ കാഴ്ച തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. കുഞ്ഞു മുതലകളുടെ അതിജീവനത്തില്‍ അച്ഛന്‍ മുതലയുടെ പുറത്തെറിയുള്ള ഈ യാത്ര ഏറെ അത്യന്താപേക്ഷിതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ശക്തമായ നദി പ്രവാഹങ്ങളില്‍ നിന്നും മുതല കുഞ്ഞുങ്ങളെ രക്ഷിക്കുന്നത് ഇത്തരത്തിലുള്ള യാത്രകളിലാണത്രേ.
മറ്റ് മുതലകളില്‍ നിന്നും വ്യത്യസ്തമായി ആണ്‍ ഘരിയല്‍ മുതലകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ സജീവമായ പങ്ക് വഹിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ശക്തരായ പോരാളികള്‍ ആക്കി മാറ്റി അതിജീവിക്കാന്‍ പഠിപ്പിക്കുന്നത് ആണ്‍ മുതലകളാണ്.വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഘരിയലുകളുടെ എണ്ണം ഇപ്പോള്‍ 650 ല്‍ താഴെയാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയകരമായ പ്രജനന കാലവും സംരക്ഷകര്‍ക്ക് പ്രത്യാശയും നല്‍കുന്നതാണ് ഈ കാഴ്ച.
വ്യത്യസ്തതും വിചിത്രവുമായ ഒട്ടനവധി മനോഹര കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട് : ഇപ്പോഴിതാ അത്തരത്തില്‍ മനോഹരവും ഹൃദയസ്പര്‍ശിയുമായ ഒരു ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്
Advertisement

Advertisement

Advertisement

