breaking news New

നെൽ കർഷകരുടെ നെല്ല് സംഭരിക്കാതെ നഷ്ട്ടപ്പെടുത്തുന്നത് അന്യ സംസ്ഥാന ലോബിയെ സഹായിക്കാനോ ? : ചാൾസ് ചാമത്തിൽ

നെൽകർഷകരുടെ നെല്ല് സംഭരിക്കാതെ നഷ്ട്ടപ്പെടുത്തുന്നത് അന്യ സംസ്ഥാനത്തെ നെല്ല് മാഫിയയെ സഹായിക്കാനാണോയെന്ന് ന്യായമായും സംശയിക്കാവുന്ന സ്ഥിതി സംജാതമായിരിക്കുകയാണെന്ന് സി മീഡിയ ചെയർമാനും, സി മീഡിയ ഓൺലൈൻ ന്യൂസ് പോർട്ടൽ ചീഫ് എഡിറ്ററുമായ ചാൾസ് ചാമത്തിൽ ആരോപിച്ചു.

വേനൽ മഴയും കൂടെയായപ്പോൾ കൊയ്തെടുത്ത കറ്റകൾ വരമ്പത്തിരുന്ന് കുരുത്ത് കർഷകൻ്റെ പതനം പൂർണ്ണമായി.നമ്മള് കൊയ്യും വയലെല്ലാം നമ്മടെയാകും പൈങ്കിളിയെ എന്ന് ഒരു കാലത്ത് മുദ്രാവാക്യം വിളിച്ച പ്രത്യയശാസ്ത്രത്തിൻ്റെ പ്രാണേതാക്കൾ അധികാരത്തിലിരിക്കുമ്പോൾ ഇത്തരം കർഷക ദ്രോഹ നടപടികൾ സ്വീകരിക്കുന്നത് വിധിവൈപരീത്യമാവാം.

കേരളത്തിലെ നെൽകൃഷിയുടെയും ,പച്ചക്കറി കൃഷിയുടെയും അജണ്ട നിശ്ചയിക്കുന്നത് ഇന്ന് അന്യസംസ്ഥാന ലോബിയായി മാറിയിരിക്കുന്നു. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത വരുത്താനുള്ള കേരളത്തിൻ്റെ നീക്കത്തെ തകർക്കുവാൻ എക്കാലത്തും തമിഴ്നാട് ലോബിയുടെ വ്യാപക ശ്രമങ്ങൾ ഉണ്ടായിട്ടുള്ളത് പ്രസ്താവൃമാണ്.

മഴ മറ കൃഷി വ്യാപകമായപ്പോൾ പരിസ്ഥിതിക്ക് ദോഷകരമാണെന്ന വാദമുയർത്തി ഏതാനും കടലാസ് പരിസ്ഥിതി സംഘടനകളെ ഇളക്കി വിട്ടതും ഇപ്പോഴത്തെ നെല്ല് സംഭരണത്തിലെ സർക്കാരിൻ്റെ അലംഭാവവും കൂട്ടി വായിച്ചാൽ ഇതിലെ അന്യസംസ്ഥാന ലോബിയുടെ ഇടപെടൽ കണ്ടെത്താൻ പാഴൂർ പടിക്കൽ പോവേണ്ടതില്ല.

കഴിഞ്ഞ ദിവസം കോട്ടയം പാടി ആഫീസിലെ ഉദ്യോഗസ്ഥരെ നെൽകർഷകർ തടഞ്ഞ് വച്ചത് കർഷകർ സംയമനത്തിൻ്റെ നെല്ലിപ്പടി കണ്ടിട്ടാണ് എന്നുള്ളതാണ് വാസ്തവം. ഡൽഹിയിലെ കർഷകർ രാംലീലാ മൈതാനത്ത് തമ്പടിച്ച് നടത്തിയ രൂക്ഷമായ സമരങ്ങളുടെ അനിവാര്യതയാണ് ഇവിടെ തെളിഞ്ഞ് വരുന്നതെന്ന് ചാൾസ് ചാമത്തിൽ അഭിപ്രായപ്പെട്ടു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5