ചേരുവകള്‍
ഉണക്കലരി – ഒരു കപ്പ്
തേങ്ങ – ഒന്ന്
ജീരകം ചതച്ചത് – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉണക്കലരി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.
നന്നായി കുതിര്‍ന്ന ഉണക്കലരി കൈകൊണ്ടു ഞെരടി തരി തരിയായി പൊടിച്ചെടുക്കുക.
തേങ്ങ ചിരകിയതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
ഒരു അരിപ്പയില്‍ കൂടി അരിച്ചെടുത്ത് ഒന്നാം തേങ്ങാപ്പാല്‍ മാറ്റിവയ്ക്കുക.
തേങ്ങാപ്പീരയിലേക്ക് 2 കപ്പ് വെള്ളം ചേര്‍ത്ത് അരച്ച് അരിച്ചെടുത്തു രണ്ടാം തേങ്ങാപ്പാലും പിഴിഞ്ഞെടുക്കുക.
അരി രണ്ടു കപ്പ് വെള്ളവും രണ്ടാം തേങ്ങാപ്പാലും ചേര്‍ത്തു വേവിക്കുക.
നന്നായി വെന്തു കഴിയുമ്പോള്‍ ജീരകം ചതച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക.
ഒന്നാം തേങ്ങാപ്പാലും ചേര്‍ത്തു തിളപ്പിക്കുക.
കഞ്ഞിക്കു കട്ടി കൂടുതലാണെങ്കില്‍ ആവശ്യത്തിനു തിളച്ച വെള്ളം കൂടി ഒഴിച്ച് കൊടുക്കുക.
നന്നായി തിളച്ചു കഴിയുമ്പോള്‍ തീ ഓഫ് ചെയ്യാം.
സാധനം റെഡി ...
Food & recipies zone : പാല്‍ക്കഞ്ഞി നമ്മള് പലപ്പോഴും കേട്ടിട്ടുള്ള ഒരു വിഭവമാണ് : എന്നാല്‍ എങ്ങനെയാണ് പാല്‍ക്കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം : നല്ല കിടിലന്‍ രുചിയില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ...
Advertisement

Advertisement

Advertisement

