breaking news New

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

ഇന്ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ പവന്റെ വില 64,560 രൂപയായും ഗ്രാമിന്റെ വില 8,035 രൂപയായും ഉയര്‍ന്നു. ഫെബ്രുവരി 11ാം തീയതിയാണ് സ്വര്‍ണവില റെക്കോഡിലെത്തിയത് .അന്ന് പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമായിരുന്നു സ്വര്‍ണത്തിന്റെ വില.

നാലു ദിവസത്തിനിടെ 1400 രൂപയിലധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പവന് 2,920 രൂപയുടെയും ഗ്രാമിന് 365 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്.

വിവിധ രാജ്യങ്ങള്‍ക്കുമേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കം തന്നെയാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം.

ഇന്ന് വീണ്ടും റെക്കോര്‍ഡ് മറികടന്നതോടെ, ഉടന്‍ തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില മുന്നേറുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5