breaking news New

മില്‍മയില്‍ ജോലി നേടാന്‍ അവസരം : മില്‍മയ്ക്ക് കീഴില്‍ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന്‍ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്

ജൂനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികയിലാണ് നിയമനം നടക്കുന്നത്. ആകെ 11 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 22ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന്‍ ലിമിറ്റഡില്‍ ജൂനിയര്‍ സൂപ്പര്‍വൈസര്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 11.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് നിയമനം.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. എസ്.സി,എസ്.ടി 5 വര്‍ഷവും, ഒബിസി മൂന്ന് വര്‍ഷവും ഇളവുണ്ട്.

യോഗ്യത

First class Graduates with HDC/First Class B.Com Degree with specialization in Co-operation/B.Sc (Banking & Cooperation) AND/OR
Minimum 3 years’ experience as Junior Supervisor (P&I) in Regional Unions under Kerala Co-operative Milk Marketing Federation Limited.
AND/OR Minimum 3 years’ experience as Junior Supervisor (P&I) in Regional Unions under Kerala Co-operative Milk
Marketing Federation Limited.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകീട്ട് 5 മണിവരെയാണ്. സംശയങ്ങള്‍ക്ക് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5