ബീവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പനകേന്ദ്രങ്ങളിൽ നിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ 'ടി ടാഗിങ്' സംവിധാനം വരുന്നു. കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കംചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന വിധമാണ് ക്രമീകരണം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസ് ഷോറൂമിൽ സംവിധാനം നടപ്പാക്കി.
മുന്തിയയിനം മദ്യക്കുപ്പികളിലാണ് ആദ്യമായി ടാഗുകൾ സ്ഥാപിക്കുക. വില്പനസമയത്ത് ഇവ നീക്കംചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലുണ്ടാകും. ഉപഭോക്താക്കൾക്ക് ഇവ നീക്കംചെയ്യാൻ കഴിയില്ല എന്നതാണ് പ്രത്യകത.
മദ്യം വാങ്ങാൻ പോകുമ്പോൾ ചില വിരുതന്മാരുടെ സ്ഥിരം പരിപാടിയാണ് മദ്യക്കുപ്പി മോഷ്ടിക്കുന്നത് : പതുകെ കുപ്പി എടുത്തു മുങ്ങുന്നു : ഇത് ബെവറജസിലെ സ്ഥിരം കാഴ്ചയാണ് : ഇപ്പോഴിതാ, ബെവറജസിലെ മദ്യക്കുപ്പി മോഷണം തടയാൻ വേണ്ടി പുതിയ സംവിധാനം ഒരുങ്ങുന്നു ...
Advertisement

Advertisement

Advertisement

