വാട്സ്ആപ്പ് ഹാക്ക് ചെയ്യാതിരിക്കാന്‍ എന്ത് ചെയ്യണം?
2-സ്റ്റെപ്പ് വെരിഫിക്കേഷന്‍- നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടിന് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന് ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. ഈ രീതിയില്‍, ആര്‍ക്കെങ്കിലും നിങ്ങളുടെ ഫോണ്‍ നമ്പര്‍ ലഭിച്ചാലും, നിങ്ങളുടെ ഇമെയിലിലേക്ക് അയയ്ക്കുന്ന വെരിഫിക്കേഷന്‍ കോഡ് ഇല്ലാതെ അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ രജിസ്‌ട്രേഷന്‍ കോഡോ ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ പിന്‍ നമ്പറോ ആരുമായും പങ്കിടാതിരിക്കേണ്ടത് വളരെ പ്രധാനമാണ്.
വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക – സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് പതിവായി അപ്ഡേറ്റ് ചെയ്യുന്നത് പ്രധാനമാണ്. ഓരോ അപ്ഡേറ്റിലും പുതിയ ഹാക്കിങ് രീതികളെ ചെറുക്കേണ്ട ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടാകും. ആപ്പ് അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുന്നത് ഹാക്കിങ്ങില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ടിനെ സംരക്ഷിക്കും.
അജ്ഞാത കോണ്‍ടാക്റ്റുകള്‍ അയച്ച ലിങ്കുകളിലോ സന്ദേശങ്ങളിലോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാനോ നിങ്ങളുടെ ഡിവൈസില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഇത് വഴി സാധിക്കും.
നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത ഡിവൈസുകള്‍ പതിവായി പരിശോധിക്കുക. നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളും കാണാന്‍ വാട്‌സ്ആപ്പ് സെറ്റിങ്‌സ് > ലിങ്ക്ഡ് ഡിവൈസ് സെലക്ട് ചെയ്യുക, ലിങ്ക് ചെയ്ത ഡിവൈസ് മാറ്റാന്‍ ‘ലോഗ് ഔട്ട്’ തെരഞ്ഞെടുക്കുക.
ഡിവൈസ് കോഡ് -നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാക്കാന്‍ ഡിവൈസ് കോഡ് സജ്ജമാക്കുക, നിങ്ങളുടെ അറിവോടെയല്ലാതെ നിങ്ങളുടെ വാടസ്ആപ്പ് അക്കൗണ്ട് തുറക്കാന്‍ മറ്റാരെയും അനുവദിക്കരുത്. നിങ്ങളുടെ ഡിവൈസ് ഇത്തരത്തില്‍ ലോക്ക് ചെയ്യുന്നത് അനധികൃത ഉപയോഗം തടയും.
നിങ്ങള്‍ പോലും അറിയാതെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാറുമുണ്ട് : ഇപ്പോഴിതാ അത്തരത്തില്‍ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍, ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ എല്ലാം അറിയാന്‍ കുറച്ച് വഴിയുണ്ട് : ഈ അഞ്ച് കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക
Advertisement

Advertisement

Advertisement

