വീടുകൾക്ക് വില വർധിക്കുന്ന സാഹചര്യം നേരിടാനാണ് നീക്കം. ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുകയും പിന്നീട് അവിടെ സ്ഥിര താമസമാക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യൻ ജനതയെ ഈ നീക്കം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെ വിദേശികൾക്ക് ഈ വിലക്ക് തുടരുമെന്ന് ഓസ്‌ട്രേലിയയുടെ ഭവന മന്ത്രി ക്ലെയർ ഒ നീൽ പ്രഖ്യാപിച്ചു.
സമയപരിധിക്കു ശേഷം, നിയന്ത്രണം നീട്ടണമോയെന്നത് പിന്നീട് തീരുമാനിക്കും. ഈ വർഷത്തിന്റെ ഒടുവിൽ ഓസ്‌ട്രേലിയയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിന്റെ നിർണായക നീക്കം. ജീവിതച്ചെലവ് വർദ്ധിക്കുന്നതിനിടെ ഒരിക്കലും വീട് വാങ്ങാൻ കഴിയില്ലെന്ന് ഭയപ്പെടുന്ന യുവ വോട്ടർമാർക്കിടയിൽ തീരുമാനം നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടു വർഷത്തേക്ക് വിദേശികൾ ഓസ്ട്രേലിയയിൽ വീടുകൾ വാങ്ങുന്നത് വിലക്കാൻ തീരുമാനം !!
Advertisement

Advertisement

Advertisement

