സ്വർണ വാളും വജ്രം പിടിപ്പിച്ച അരപ്പട്ടയും കിരീടവും അടക്കം 27 കിലോ സ്വർണശേഖരമാണ് കൈമാറിയത്. 1500-ലധികം ഏക്കർ ഭൂമിയടക്കമുണ്ട് ഈ കൂട്ടത്തില്‍.
ഇപ്പോഴത്തെ വിപണിവില അനുസരിച്ച് സ്വർണത്തിന് മാത്രം ഇരുപത്തിയൊന്നരക്കോടി രൂപ വരും. ചെന്നൈയിലും മറ്റിടങ്ങളിലുമായി 1526 ഏക്കർ ഭൂമിയുടെ സ്വത്ത് രേഖകൾ. പത്തരക്കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങൾ. രണ്ട് ലക്ഷത്തോളം കറൻസി നോട്ടുകൾ. 21 വർഷമായി കർണാടക സർക്കാരിന്‍റെ ട്രഷറി മുറിക്കുള്ളിലിരുന്ന ഈ വമ്പൻ സ്വത്ത് ശേഖരമാണ് ഒടുവിൽ തമിഴ്നാട് സർക്കാരിന് കൈമാറിയത്.
നിലവിൽ പ്രചാരത്തിലില്ലാത്ത കറൻസിയായതിനാൽ പിടിച്ചെടുത്ത രണ്ടരലക്ഷം നോട്ടുകൾ റിസർവ് ബാങ്കിന് കൈമാറിക്കഴിഞ്ഞു. ആറ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള, ആയിരത്തിയഞ്ഞൂറിലധികം ഏക്കർ ഭൂമിയും സ്വർണവുമടക്കം ലേലത്തിൽ വച്ചാൽ തമിഴ്നാട് സർക്കാരിന് കിട്ടുക വൻതുകയായിരിക്കും.

