breaking news New

ചൂടുകാലത്ത് ഫാന്‍ ഓഫ് ആക്കാതെ മുഴുവന്‍ സമയം ഉപയോഗിക്കുമ്പോള്‍ സംഭവിക്കാവുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ട് ; അത് ഏതാണെന്ന് നോക്കാം ; ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്...

ഫാനിന്റെ ലീഫ് പെട്ടെന്ന് തന്നെ പൊടി പിടിക്കാന്‍ സാധ്യതയുള്ളവയാണ്. ഇവയില്‍ ചിലന്തി വലകള്‍ ഒക്കെ ഉണ്ടാവും. പലപ്പോഴും പല ജീവികളും ഇത്തരത്തില്‍ വല കെട്ടി സുരക്ഷിതമായി ഒളിച്ചിരിക്കുന്നതും ഇതിലാണ്. അതുകൊണ്ടുതന്നെ ഇത് കുട്ടികള്‍ക്കും മറ്റും വലിയ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം ഇവയുടെ കാഷ്ടവും പൊടിയും ഒക്കെ നമ്മള്‍ ശ്വസിക്കുകയാണെങ്കില്‍ അതും നമുക്ക് ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത് പല രോഗങ്ങളും അലര്‍ജികളും ഇതു മൂലം ഉണ്ടാകും.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിന്റെ ലീഫുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ് അതേപോലെതന്നെ വര്‍ഷങ്ങളായ ഫാനുകള്‍ ആണെങ്കില്‍ അവയുടെ നട്ടും ബോള്‍ട്ടും സ്‌ക്രൂവും ഒക്കെ സുരക്ഷിതമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. പലപ്പോഴും ഫാന്‍ താഴേക്ക് വീണ് പലതരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാന്‍ പെട്ടെന്ന് പൊട്ടി വീഴുകയാണെങ്കില്‍ അത് കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ വലുതാണ്. ചില സാഹചര്യങ്ങളില്‍ മരണത്തിന് വരെ ഇവ വഴി വെച്ചേക്കാം.

രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുകയാണെങ്കില്‍ വീട്ടില്‍ ഒരു വെന്റിലേഷന്‍ എങ്കിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഒരു വെന്റിലേഷനും ഇല്ലാത്ത മുറിയില്‍ രാത്രി മുഴുവന്‍ ഫാനിട്ട് കിടക്കുന്നത് ശ്വാസത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. മാത്രമല്ല ഇത് കാരണം ശ്വാസ തടസ്സം ഉണ്ടാവുകയും അതുവഴി മാരകമായ ബുദ്ധിമുട്ടുകള്‍ ശരീരത്തില്‍ ഏല്‍ക്കുകയും ചെയ്യുന്നു. അതേപോലെ ശക്തമായ രീതിയില്‍ കാറ്റ് കൊള്ളുന്നത് ആസ്മയ്ക്കും അപസ്മാരത്തിനും കാരണമായി മാറാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഉള്ളവരും ഒരു പരിധിയില്‍ കൂടുതല്‍ കാറ്റുകൊള്ളാന്‍ പാടില്ല.

മറ്റൊന്ന് ശരീരത്തില്‍ ഉണ്ടാക്കുന്ന ഡിഹൈഡ്രേഷന്‍ ആണ് ശരീരത്തിലെ ജലാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുകയാണ്. രാത്രി മുഴുവന്‍ ഫാനിറ്റുറങ്ങുന്ന ഒരു വ്യക്തിയില്‍ ഡീഹൈഡ്രേഷന്‍ വളരെയധികം വര്‍ദ്ധിക്കുന്നതായി കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശരീരത്തിലെ ജലാംശം കുറയുകയും അതുവഴി പല രോഗങ്ങളും ഉണ്ടാവുകയും ഒക്കെ ചെയ്യുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5