10 മുതല്‍ 15 ലക്ഷം രൂപ വരെ തലവരിപ്പണം നല്‍കിയാണ് അഡ്മിഷന് നേടുന്നത്. വീട് ഈട് നല്കി വായ്പയെടുത്തും, വിദ്യാഭ്യാസ വായ്പയെടുത്തും തലവരി പണവും ഫീസും നല്കുന്നു. പഠിച്ചിറങ്ങിയാല്‍ വിദേശത്തായാലും സ്വദേശത്തായാലും അധികം താമസിയാതെ ജോലി ലഭിക്കുമെന്ന് മോഹം.
നഴ്സിങ് കോളജുകളുടെ ഹബ്ബായി മാറിയ ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ ഇരുന്നൂറിലധികം നഴ്സിങ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകൃത കോളജിന്റെ പേരില്‍ അഡ്മിഷന് നല്കി അതേ കാമ്പസ് വളപ്പിലെ അംഗീകാരമില്ലാത്ത കോളജിലാണ് പഠിപ്പിക്കുന്നത്. ഇത്തരത്തില്‍ അംഗീകാരമുള്ള ധന്വന്തരി കോളജില്‍ ഒരേ കാമ്പസില്‍ വിവിധ പേരുകളില്‍ ഏഴ് നേഴ്സിങ് കോളജുകള്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാത്തിനും കൂടി ഒരൊറ്റ ലൈസന്‍സ് മാത്രം. മുഹമ്മദ് ആരിഫ് എന്നയാളുടെ ഉടമസ്ഥയിലുള്ളതാണ് ധന്വന്തരി കോളജ്. ഈ കോളജിലാണ് അടുത്തടുത്ത് മൂന്ന് മരണങ്ങള് ആത്മഹത്യയെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൊലപാതകങ്ങളെ ആത്മഹത്യയാക്കി മാറ്റുന്നതില്‍ വിദഗ്ദ്ധ പരിശീലനം നേടിയവരാണ് കര്‍ണാടക പോലീസെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളില്‍ അധികവും കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ്. പലതും ജനല്‍ കമ്പികളില്‍ തൂങ്ങി മരിച്ച നിലയില്‍. കാലുകളുടെ മൂട്ടോളംഭാഗം തറയില്‍ മുട്ടിയ നിലയിലും. പോലീസ് പകര്‍ത്തിയ ദൃശ്യങ്ങളിലും ഇത് വ്യക്തം. ഇതൊക്കെ അന്വേഷണം പോലും നടത്താതെ ആത്മഹത്യയാക്കി. കോളജ് മാനേജ്മെന്റിന്റെ സ്വാധീനത്തിനു വഴങ്ങി മാനേജ്മെന്റിനെ സഹായിക്കുന്ന നിലപാടിലാണ് പോലീസ്. പരാതിയില്ല എന്നെഴുതി നല്കിയാല് മാത്രമേ മൃതദേഹം വിട്ട് നല്‍കൂ. ഇതോടെ പോലീസ് പറയുന്നത് അനുസരിച്ച് മൃതദേഹവുമായി തിരിച്ചുപോവുകയാണ് രക്ഷിതാക്കള്‍.
മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷക്ക് ആവശ്യമായ രേഖകള്‍ കൈമാറാന്‍ പോലും കോളജ് അധികൃതരും പോലീസും തയ്യാറാകുന്നില്ല. ഇതിന് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കേണ്ടി വരുന്നു. കമ്മിഷനു വേണ്ടി അവിടെ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളും അഡ്മിഷന് എടുത്ത് നല്കുന്നതില് നല്ല പങ്ക് വഹിക്കുന്നു. ഇതിലൂടെ തങ്ങള്‍ നല്കിയ തലവരിപ്പണം തിരികെ ലഭിക്കുന്നു. വിദ്യാര്‍ത്ഥികളെ മറ്റു പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും കോളജിലെ ഇടനിലക്കാര്‍ പ്രേരിപ്പിക്കുന്നു. ഹോസ്റ്റല്‍ വാര്ഡന്മാര് ഇതില്‍ നല്ലൊരു പങ്ക് വഹിക്കുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പലപ്പോഴും ജീവന് നഷ്ടമാകുന്നതും.
6 മാസത്തിനിടെ 6 മരണങ്ങൾ ;എല്ലാം ദുരൂഹ സാഹചര്യത്തില്‍, പോലീസ് റിപ്പോര്‍ട്ടില്‍ ആത്മഹത്യ ! അന്വേഷിച്ച് ചെന്നാല്‍ ഗുണ്ടകളുടെ മര്‍ദനവും പോലീസിന്റെ ഭീഷണിയും:ബെംഗളൂരുവിലെ നഴ്സിങ് കോളജുകളില്‍ നഴ്സിങ്ങിന് പഠിക്കാന്‍ പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ മരണപ്പെടുന്നു
Advertisement
Advertisement
Advertisement