അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസം തുമ്മലിന് ഒരു കാരണമാണ്. ഉറങ്ങുമ്പോള്‍, അല്പം കൂടി ചൂടുള്ള സ്വസ്ഥമായ അന്തരീക്ഷവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തണുപ്പ് കൂടിയ അന്തരീക്ഷവുമായിരിക്കും. ഈ മാറ്റം തുമ്മലിന് കാരണമാകുന്നു. ഇത് നേരെ തിരിച്ചുമാകാം. ചിലര്‍ ഉറങ്ങുമ്പോള്‍ മോയ്സ്റ്റര്‍ കണ്ടന്റ് അന്തരീക്ഷത്തില്‍ ഉണ്ടാകാം. എന്നാല്‍ രാവിലെ ആകുമ്പോള്‍ അന്തരീക്ഷം ഡ്രൈ ആയാലും തുമ്മല്‍ ഉണ്ടാകാം.
മറ്റൊന്ന് നമ്മള്‍ ഉറങ്ങുമ്പോഴുള്ള പൊസിഷന്‍ ആണ്. ചിലര്‍ ഒരുഭാഗത്തേക്ക് മാത്രമാണ് കിടക്കുക. ഇങ്ങനെ കിടക്കുമ്പോള്‍ ആ ഭാഗത്തേക്ക് കഫം വന്ന് അടിയും. ഇത് ഉറക്കം ഉണരുമ്പോള്‍ ഇറിട്ടേഷന്‍ ഉണ്ടാക്കുകയും അതിന്റെ ഫലമായി തുമ്മലും വരാം. ഏറ്റവും പ്രധാനമായി കിടക്കുമ്പോള്‍ നമ്മുടെ സ്ട്രെസ് ഹോര്‍മോണുകള്‍ വളരെ താഴും. ഇത് നീര്‍ക്കെട്ട് ഉണ്ടാക്കുകയും തല്‍ഫലമായി തുമ്മല്‍ ഉണ്ടാക്കുകയും ചെയ്യും. ഉറങ്ങുന്ന സ്ഥലത്തുനിന്നും പുക, പൊടി, അഴുക്ക് എന്നിവ മൂക്കിലും ശ്വാസ നാളത്തിലും കടക്കുന്നതിനാലും തുമ്മലുണ്ടാകാം. ഇത്തരം സൂക്ഷ്മ വസ്തുക്കളെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആദ്യത്തെ പ്രതിരോധ മാര്‍ഗമാണ് തുമ്മല്‍.
ഫോട്ടോണിക് സ്‌നീസ് റിഫ്‌ലക്‌സും തുമ്മലുണ്ടാകുന്നതിന് ഒരു കാരണമാണ്. നേരിട്ട് സൂര്യ പ്രകാശം എല്‍ക്കുമ്പോഴോ ശക്തമായ പ്രകാശം ഏല്‍ക്കുമ്പോഴും തുമ്മലുണ്ടാകുന്ന പ്രതിഭാസമാണ് ഇത്. ഇങ്ങനെയുണ്ടാകുന്ന തുമ്മല്‍ നിയന്ത്രിക്കുക പ്രയാസമാണ്. എന്നാല്‍ തുമ്മുന്നത് അത്ര മോശമല്ല. അത് അന്യവസ്തുക്കള്‍ കളഞ്ഞ്, മൂക്കിനെ കൂടുതല്‍ ശുദ്ധമാക്കുന്നു. കിടക്കയും, ബേഡ് ഷീറ്റും വൃത്തിയായി സൂക്ഷിക്കുക. മൂക്കില്‍ അസ്വസ്ഥതയുണ്ടാവാനുളള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക, ഒരേ പൊസിഷനില്‍ തന്നെ ഉറങ്ങാതിരിക്കുക എന്നിവ തുമ്മല്‍ ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ കുറച്ചുനേരത്തേക്ക് തുമ്മുന്നത് ചിലരുടെ ശീലമാണ് ; അലര്‍ജിയാണ് ഇതിന് പിന്നിലെന്നാണ് നാം പൊതുവേ ധരിച്ചുവച്ചിരിക്കുന്നത് ; എന്നാല്‍ അങ്ങനെ തന്നെ ആകണമെന്നില്ല ; പിന്നെ എന്താണ് രാവിലെയുള്ള ഈ തുമ്മലിന് കാരണം?
Advertisement
Advertisement
Advertisement