breaking news New

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാ​ഗ്രതാ നിർദ്ദേശം : തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്

എല്ലാ ജില്ലയിലും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാ​ഗ്രത നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്

നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്കും ഇന്നും നാലിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5