ഭാരത-അമേരിക്കന്‍ ആര്‍ട്ട് ഡീലറായ സുഭാഷ് കപൂറും അമേരിക്കന്‍ ഡീലറായ നാന്‍സി കപൂറും ഉള്‍പ്പെട്ട കള്ളക്കടത്ത് സംഘം അമേരിക്കയിലെത്തിച്ച പുരാവസ്തുക്കളാണ് തിരികെ നല്‍കിയത്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ.
2011ല്‍ ജര്‍മ്മനിയില്‍ അറസ്റ്റിലായ സുഭാഷ് കപൂറിനെ ഭാരതത്തിലേക്ക് തിരിച്ചയച്ചിരുന്നു. 2022ല്‍ ഇയാള്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. അമേരിക്കയിലേക്ക് കൈമാറുന്നതുവരെ ഇയാളുടെ കസ്റ്റഡി ഭാരതത്തില്‍ തുടരും. ന്യൂയോര്‍ക്കിലെ ഭാരത കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങിലാണ് മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കിയത്. നിയമവിരുദ്ധമായ വ്യാപാരങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഭാരതവും യുഎസും നേരത്തെ കരാറില്‍ ഒപ്പ് വച്ചിരുന്നു.
2016 ജൂണില്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ 10 പുരാവസ്തുക്കള്‍ തിരികെ ലഭിച്ചു. 2021 സപ്തംബറിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനിടെ 157 പുരാവസ്തുക്കളും കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തിനിടെ 105 പുരാവസ്തുക്കളും തിരികെ ലഭിച്ചു. കഴിഞ്ഞ സപ്തംബറില്‍ 297 പുരാവസ്തുക്കള്‍ അമേരിക്ക ഭാരതത്തിന് തിരികെ നല്‍കിയിരുന്നു.
ഭാരതത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിയ 10 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1400 ഈൽ അധികം പുരാവസ്തുക്കള്‍ ഭാരതത്തിന് തിരികെ നല്കി
Advertisement
Advertisement
Advertisement